ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ ഹോംവർക്ക് ചെയ്തില്ലെന്നാരോപിച്ച് രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ അധ്യാപകൻ 105 തവണ ചൂരൽ കൊണ്ട് അടിച്ചതായി പരാതി.സോഷ്യൽ സയൻസ് അധ്യാപകനായ പ്രഖർ സിംഗ് ആണ് പത്തുവയസ്സുകാരനായ കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്.
ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ സ്വകാര്യ സ്കൂളിൽ വ്യാഴാഴ്ച ആയിരുന്നു ക്രൂരമായ സംഭവം നടന്നത്. കുട്ടിയുടെ ഹോംവർക്ക് അപൂർണ്ണമാണെന്ന് കണ്ടതിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട അധ്യാപകൻ കുട്ടിയുടെ കാലുകളിൽ 105 തവണ ചൂരൽ കൊണ്ട് അടിക്കുകയായിരുന്നു.
കുട്ടിയെ ക്രൂരമായി മർദിച്ച ശേഷം അധ്യാപകൻ കുട്ടിക്ക് ഒരു ബിസ്ക്കറ്റ് നൽകുകയും വിവരം വീട്ടിൽ അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയ കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞതോടെയാണ് ക്രൂരത പുറംലോകം അറിയുന്നത്.
പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ അടിയേറ്റ നിരവധി പാടുകൾ കണ്ടെത്തി. തുടർന്ന് കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകുകയും വെള്ളിയാഴ്ച അധ്യാപകനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അദ്ദേഹത്തെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ജീവനക്കാർക്ക് ലോട്ടറി; ഉപയോഗിക്കാത്ത അവധി ഇനി പാഴാകില്ല, ഓരോ വർഷവും പണമാക്കി മാറ്റാം
സാധാരണക്കാർക്ക് ആശ്വാസം; പാചകവാതകത്തിനും പെട്രോളിനും ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
പുതുച്ചേരി സർക്കാർ ജനഹിതത്തെ പ്രതിനിധീകരിക്കുന്നില്ല, അഴിമതിയിൽ മുങ്ങിയ ഭരണമെന്ന് രാഹുൽ ഗാന്ധി
ലോകം ഉറ്റുനോക്കുന്ന മൂന്ന് നേതാക്കൾ; ഇറാൻ - അമേരിക്ക യുദ്ധം നിർത്താൻ മോദിക്ക്