വൃത്തിയില്ലാത്ത സീറ്റ് നൽകിയെന്ന് യാത്രക്കാരിയുടെ പരാതി; ഇൻഡിഗോ എയർലൈൻസിന് കനത്ത പിഴ

AUGUST 10, 2025, 2:17 AM

ഡൽഹി: മോശം സേവനത്തിന് ഇൻഡിഗോ എയർലൈൻസിന് കനത്ത പിഴ ചുമത്തി ഡൽഹി കൺസ്യൂമർ ഫോറം. യാത്രക്കാരിക്ക് വൃത്തിയില്ലാത്ത സീറ്റ് നൽകിയതിനാണ് കമ്പനിക്ക് പിഴ ചുമത്തിയത്. നഷ്ടപരിഹാരമായി ഒന്നര ലക്ഷം രൂപ പിഴ നൽകാനാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. 

പിങ്കി എന്ന യുവതിയാണ് പരാതിക്കാരി. വിമാനത്തിൽ തനിക്ക് വൃത്തിയില്ലാത്തതും അഴുക്ക് പിടിച്ചതും നിറം മങ്ങിയതുമായ സീറ്റാണ് നൽകിയതെന്നാണ് പിങ്കി പരാതിയിൽ ഉന്നയിച്ചത്. ജനുവരി രണ്ടിന് അസർബൈജാനിലെ ബകുവിൽ നിന്ന് ഡൽഹിയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി.  

അതേസമയം യുവതി സീറ്റിന്റെ മോശം അവസ്ഥയെക്കുറിച്ച് വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു. യാത്രക്കാരിക്ക് നേരിട്ട അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച ഇൻഡിഗോ, പരാതി ഉയർന്നതിന് പിന്നാലെ പകരം സീറ്റ് നൽകിയെന്നും വ്യക്തമാക്കിയിരുന്നു. 

vachakam
vachakam
vachakam

എന്നാൽ സംഭവത്തിൽ ഇൻഡിഗോയ്ക്ക് വീഴ്‌ചയുണ്ടായതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടിയെന്ന് ഡൽഹി ഡിസ്‌ട്രിക്‌ട് കൺസ്യൂമർ ‌ഡിസ്‌പൂട്ട്‌സ് റെ‌ഡ്രസൽ കമ്മിഷൻ വ്യക്തമാക്കി. പൂനം ചൗധരി അദ്ധ്യക്ഷയായ ന്യൂഡൽഹി ഡിസ്‌ട്രിക്‌ട് കൺസ്യൂമർ ‌ഡിസ്‌പൂട്ട്‌സ് റെ‌ഡ്രസൽ കമ്മിഷന്റേതാണ് ഉത്തരവ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam