ഡൽഹി: ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16 ആക്കി കുറയ്ക്കുന്നതിനെ എതിർത്ത് കേന്ദ്രം. അഡീഷണൽ സോളിസ്റ്റർ ജനറൽ ഐശ്വര്യ ഭാട്ടിയാണ് കേന്ദ്രസർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായത്.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടും, കർശനമായ പോക്സോ നിയമപ്രകാരം പുരുഷന്മാർ ശിക്ഷിക്കപ്പെടുന്ന കേസുകൾക്കിടയിലാണ് സുപ്രീം കോടതിയിൽ വിഷയം വാദിക്കപ്പെട്ടത്.
ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൻ്റെ പ്രായം 18 ആക്കിയത് ബോധപൂർവം എല്ലാ വശങ്ങളും പരിശോധിച്ചാണെന്ന് ഐശ്വര്യ ഭാട്ടി ചൂണ്ടിക്കാട്ടി.
പ്രായപൂർത്തിയാകാത്ത കുട്ടികൾ ലൈംഗികമായി ദുരപയോഗം ചെയ്യപ്പെടുന്നത് തടയാനാണിത്. കൗമാരപ്രായക്കാരുടെ പ്രണയ ബന്ധങ്ങൾക്ക് വേണ്ടി ബാലാവകാശ നിയമങ്ങളിൽ വെള്ളം ചേർക്കരുതെന്നും ഭാട്ടി കോടതിയിൽ ആവശ്യപ്പെട്ടു.
പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന കേസുകളിൽ പ്രതിരോധമായി "സമ്മതം" ദുരുപയോഗം ചെയ്യുന്നത് തടയാൻ നിലവിലുള്ള നിയമത്തിന്റെ കർശനവും ഏകീകൃതവുമായ നടപ്പാക്കൽ ആവശ്യമാണെന്ന് കേന്ദ്രം പറയുന്നു. പോക്സോ ആക്ട് 2012, ബിഎൻഎസ് എന്നിവയുടെ അടിസ്ഥാന സ്വഭാവത്തിന് ഈ നീക്കം പരിക്കേൽപ്പിക്കുമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു.
അതേസമയം സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകയും അമിക്കസ് ക്യുറിയുമായ ഇന്ദിര ജയ്‌സിങ് ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16 ആക്കി കുറയ്ക്കണമെന്ന വാദത്തെയാണ് പിന്തുണയ്ക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്