ഡൽഹി: ഇഡി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇഡി പകപോക്കുകയാണെന്നും ആണ് കെജ്രിവാൾ പ്രതികരിച്ചത്. 70,000 രൂപ മാത്രമാണ് കണ്ടെത്തിയത്. തെളിവില്ലാത്തതിനാലാണ് ഇഡിയ്ക്ക് തിടുക്കമെന്നും കെജ്രിവാൾ പറഞ്ഞു.
മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കി. റോസ് അവന്യൂ കോടതിയിൽ വാദം തുടരുകയാണ്. പത്ത് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടു. കോടതി പരിസരത്ത് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഗൂഢാലോചന നടത്തിയത് കെജ്രിവാൾ ആണെന്ന് ഇഡി പറഞ്ഞു. ലഭിച്ച പണം ഗോവ തെരഞ്ഞെടുപ്പിനായി വിനിയോഗിച്ചെന്നും ഇഡി. കൈക്കൂലി നൽകിയവർക്കും കൂടുതൽ പണം നൽകിയവർക്കും ലൈസൻസ് നൽകിയെന്നാണ് ഇഡി കോടതിയിൽ വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എംജിആര്‍ ഞങ്ങൾക്ക് 'ദൈവം' വിജയുമായി താരതമ്യം ചെയ്യരുത്; കെ പളനിസ്വാമി
എച്ച്ഐവി ബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ച
'നുഴഞ്ഞുകയറ്റക്കാർക്ക് ബംഗാൾ വിടാൻ സമയമായി'; സിഎഎ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി
2028 മുതൽ പുതിയ പെട്രോൾ വാഹനങ്ങൾ നിരത്തിലിറങ്ങില്ല; പുതിയ ഇവി നയം പുറത്തിറക്കി