ഡൽഹി: കരാവൽ നഗറിൽ ഭാര്യയേയും രണ്ട് മക്കളെയും കൊലപ്പെടുത്തി യുവാവ്. 28കാരിയായ ജയശ്രീ, അഞ്ചും, ഏഴും വയസുള്ള അൻഷിക , നീതു എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി പ്രദീപ് ഓടി രക്ഷപ്പെട്ടു.
ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. ദമ്പതികൾ പതിവായി വഴക്കിടാറുണ്ടെന്ന് അയൽവാസികൾ പറയുന്നു.
ജയശ്രീയെയും മക്കളെയും വീടിനുപുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചെത്തി. ഇവരാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടതും പൊലീസില്‍ വിവരം അറിയിച്ചതും. കട്ടിലിലായിരുന്നു ജയശ്രീയുടെയും മക്കളുടെയും മൃതദേഹം കിടന്നിരുന്നതെന്ന് അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചു.
പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. മൃതദേഹങ്ങൾ ഡൽഹിയിലെ ജിടിബി ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്