ശ്വാസംമുട്ടി ഡൽഹി; വായുമലിനീകരണം അതിരൂക്ഷം

DECEMBER 15, 2025, 7:11 AM

ന്യൂഡല്‍ഹി: തലസ്ഥാനത്തെ വായുമലിനീകരണം അതിരൂക്ഷം. നിലവിലെ വായുമലിനീകരണ തോത് പലയിടങ്ങളിലും 500 ല്‍ താഴെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും തിങ്കളാഴ്ച രാവിലേയും കനത്ത പുകമഞ്ഞ് തുടരുകയാണ്.തിങ്കളാഴ്ച രാവിലെ 6 മണിക്ക് സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് റിപ്പോര്‍ട്ട് അനുസരിച്ച് ഡല്‍ഹിയിലെ വായുഗുണനിലവാര തോത് 456 ആണ്. ഞായറാഴ്ച ഇത് 461 ആയിരുന്നു, ഇത് ഡിസംബറിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ എക്യുഐ ആയിരുന്നു.

ലാജ്പത് നഗര്‍, മുഡ്ക, ജഹാശീര്‍പുരി എന്നിവിടങ്ങളില്‍ വായുഗുണനിലവാര തോത് (AQl) 499, 498, 500 എന്നിങ്ങനെയാണ്.ഡല്‍ഹിയിലെ പ്രധാന നഗരങ്ങളിലെല്ലാം വായുമലിനീകരണം അതിരൂക്ഷമാണ്. കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് ഇന്നും ഓറഞ്ച് അലേര്‍ട്ടാണ്.

vachakam
vachakam
vachakam

അതേസമയം, വിമാന സര്‍വീസുകളേയും പുകമഞ്ഞ് ബാധിക്കുന്നുണ്ട്.പുകമഞ്ഞ് കാരണം ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് 110 വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്. 37 വിമാനങ്ങള്‍ എത്താനും വൈകിയതായി ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് റഡാര്‍24 റിപ്പോര്‍ട്ട് ചെയ്തു.വിമാന സര്‍വീസുകളില്‍ തടസ്സം നേരിടുമെന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.





വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam