ഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ സുരക്ഷാ സേന ഓപ്പറേഷൻ ശക്തമാക്കി. സ്ഫോടനത്തിൽ ചാവേറായിരുന്ന ഭീകരൻ ഉമർ നബിയുടെ വീട് സുരക്ഷാ സേന തകർത്തു.
ഇന്ന് പുലർച്ചെയാണ് സംഭവം. പുൽവാമയിലെ ഉമർ നബിയുടെ വീട് സുരക്ഷാ സേന സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് തകർത്തത്.
അതേസമയം ജയ്ഷെ-ഇ-മുഹമ്മദുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഭീകരർ പാകിസ്ഥാൻ സന്ദർശിച്ചു. ശ്രീനഗറിൽ അറസ്റ്റിലായ ആദിൽ റാത്തറിന്റെ സഹോദരൻ മുസാഫറാണ് യാത്രയ്ക്ക് സൗകര്യമൊരുക്കിയതെന്ന് അറിയുന്നു.
ശ്രീനഗറിൽ അറസ്റ്റിലായ ആദിൽ റാത്തറിനെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഭീകരർക്ക് ദുബായ്, തുർക്കി, പാകിസ്ഥാൻ എന്നിവിടങ്ങളിലേക്ക് പോകാൻ മുസാഫർ റാത്തർ സൗകര്യം ചെയ്തു. ജെയ്ഷെ-ഇ-മുഹമ്മദുമായി മുസാഫറിന് അടുത്ത ബന്ധമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എംജിആര്‍ ഞങ്ങൾക്ക് 'ദൈവം' വിജയുമായി താരതമ്യം ചെയ്യരുത്; കെ പളനിസ്വാമി
എച്ച്ഐവി ബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ച
'നുഴഞ്ഞുകയറ്റക്കാർക്ക് ബംഗാൾ വിടാൻ സമയമായി'; സിഎഎ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി
2028 മുതൽ പുതിയ പെട്രോൾ വാഹനങ്ങൾ നിരത്തിലിറങ്ങില്ല; പുതിയ ഇവി നയം പുറത്തിറക്കി