ഡൽഹി; നിസാമുദീനിൽ ഹുമയൂൺ ചക്രവർത്തിയുടെ ശവകൂടീരം സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിന് സമീപത്തെ ദർഗ തകർന്നുവീണു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ സന്ദർശകർ ഉൾപ്പെടെയുള്ള ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അഞ്ചുപേർ മരിച്ചതായി റിപ്പോർട്ടുകൾ.
അഗ്നിശമന സേനയുൾപ്പെടെ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. സമുച്ചയത്തിലെ ദർഗയിലാണ് കെട്ടിടഭാഗം പൊളിഞ്ഞ് വീണത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ചിലരെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി. 11 പേരെ സ്ഥലത്ത് നിന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
യുനെസ്കോയുടെ ലോക പൈതൃക സ്ഥലവും, രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണ് ഹുമയൂണിന്റെ ശവകുടീര സമുച്ചയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്