ന്യൂഡെല്‍ഹി: അതിര്‍ത്തിയിലെ തര്‍ക്കങ്ങളെ കുറിച്ച് ചര്‍ച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഡെല്‍ഹിയിലെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും. 'അഭിപ്രായ വ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി മാറരുത്' എന്ന് ചര്‍ച്ചയില്‍ അദ്ദേഹം വാംഗ് യിയോട് പറഞ്ഞു.
'നമ്മുടെ ഉഭയകക്ഷി ബന്ധങ്ങള്‍ കാണാനും അവലോകനം ചെയ്യാനും ഇതൊരു അവസരമാണ്. ആഗോള സാഹചര്യത്തെക്കുറിച്ചും പരസ്പര താല്‍പ്പര്യമുള്ള ചില വിഷയങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകള്‍ കൈമാറുന്നതിനുള്ള ഉചിതമായ സമയമാണിത്,' ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യയും ചൈനയും 'ബുദ്ധിമുട്ടുള്ള കാലഘട്ടം' അനുഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ 'പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താല്‍പ്പര്യം' എന്നിവയോടെ മുന്നോട്ട് പോകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
'സഹകരണം വിപുലീകരിക്കാനും ചൈന-ഇന്ത്യ ബന്ധം മെച്ചപ്പെടുത്താനും ഇരു രാജ്യങ്ങളും ആത്മവിശ്വാസം കാട്ടുന്നുവെന്ന്', ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നുണ്ടെന്നും ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് അതിര്‍ത്തിക്കപ്പുറമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി വാങ് യി ഓഗസ്റ്റ് 19 ന് ചര്‍ച്ച നടത്തും. അതിര്‍ത്തി തര്‍ക്ക പരിഹാരത്തിനുള്ള പ്രത്യേക പ്രതിനിധികളാണ് ഇരുവരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്