ബംഗളൂരു: കർണാടകയിൽ അനധികൃത വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ. ചിത്രദുർഗ എംഎൽഎ കെ സി വീരേന്ദ്രയാണ് പിടിയിലായത്.
വീരേന്ദ്രയുടെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിൽ ഒരു കോടി രൂപയുടെ വിദേശ കറൻസിയടക്കം 12 കോടി രൂപയും ഇഡി കണ്ടെടുത്തു. 100 യുഎസ് ഡോളറിന്റെ കെട്ടുകൾ, 10, 20 ബിട്ടീഷ് പൗണ്ടുകൾ, 500 ദിർഹം, 100, 50 യൂറോ കറൻസി നോട്ടുകളാണ് കണ്ടെടുത്തത്. 6 കോടിയുടെ സ്വർണവും, 10 കിലോ വെള്ളിയും ഇഡി കണ്ടുകെട്ടി.
നിയമവിരുദ്ധമായ ഓൺലൈൻ, ഓഫ്‌ലൈൻ വാതുവെപ്പിൽ പങ്കുണ്ടെന്ന് കാണിച്ചാണ് എംഎൽഎ വീരേന്ദ്രയെ അറസ്റ്റ് ചെയ്തത്. ഗ്യാങ്ടോക്കിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. അവിടെ കാസിനോ നടത്തുന്നതിനായി വീരേന്ദ്ര ഭൂമി പാട്ടത്തിനെടുത്തതായും റിപ്പോർട്ടുകളുണ്ട്.
അവിടെ പ്രാദേശിക കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി വീരേന്ദ്രയെ ബംഗളൂരുവിലേക്ക് കൊണ്ടുവരും.വെള്ളിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വീരേന്ദ്രയുമായി ബന്ധപ്പെട്ട 31 കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. ഗാങ്‌ടോക്, ചിത്രദുർഗ, ബംഗളൂരു സിറ്റി, ഹുബ്ബള്ളി, ജോധ്പൂർ, മുംബൈ എന്നിവിടങ്ങളിൽ റെയ്ഡ് നടന്നു.
ഗോവയിൽ വീരേന്ദ്രയുടെ ഉടമസ്ഥതയിലുള്ള പപ്പീസ് കാസിനോ ഗോൾഡ്, ഓഷ്യൻ റിവേർസ് കാസിനോ, പപ്പീസ് കാസിനോ പ്രൈഡ്, ഓഷ്യൻ 7 കാസിനോ, ബിഗ് ഡാഡി കാസിനോ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്