എൻസിബി മുംബൈ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് എതിരെ കള്ളപ്പണക്കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു ഇ.ഡി. ഷാരൂഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് സമീർ വാങ്കഡെ ഏവർക്കും പരിചിതനായത്.
അതേസമയം സമീർ വാങ്കഡെയ്ക്ക് വരുമാനത്തിൽ കവിഞ്ഞ ആസ്തിയും സ്വത്തവകകളുമുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ ലഹരിക്കേസിൽ കുടുക്കാതിരിക്കാൻ 25 കോടി കൈക്കൂലി ആവശ്യപ്പെട്ട കേസിൽ സിബിഐ അന്വേഷണം തുടരുന്നതിനിടെ ആണ് ഇയാൾക്കെതിരെ ഇ ഡി കേസെടുത്തത്.
ഇതിന് പിന്നാലെ മൂന്ന് എൻസിബി ഉദ്യോഗസ്ഥരെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. നേരത്തെ സിബിഐ കേസ് റദ്ദാക്കണമെന്നും നടപടികളിൽ നിന്ന് ഇടക്കാല സംരക്ഷണവും ആവശ്യപ്പെട്ട് വാങ്കഡെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ത്യയ്ക്ക് ഭീഷണിയായി പാകിസ്ഥാൻ - തുർക്കി പ്രതിരോധ കരാർ: അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ
ബംഗാളിൽ ഭരണത്തിലേറിയാൽ ആറുമാസത്തിനകം ഏകീകൃത സിവിൽ കോഡ്; സ്ത്രീകൾക്ക് 3,000 രൂപ വാഗ്ദാനം
സൈനിക താവളങ്ങൾക്ക് പുറത്ത് സിസിടിവി സ്ഥാപിക്കാൻ ഐഎസ്ഐ നീക്കം; ഭീകര ശൃംഖല തകർത്ത്
സമയപരിധി കഴിഞ്ഞു; കാരൈക്കുടിയിൽ പ്രസംഗിക്കാതെ മടങ്ങി വിജയ്