ഷില്ലോങ്: മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 16 തൊഴിലാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 16 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി മേഘാലയ പൊലീസ് സ്ഥിരീകരിച്ചു.
കിഴക്കന്‍ മേഖലയിലുള്ള ജൈന്തിയ മലനിരകളിലെ കല്‍ക്കരി ഖനിയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടന്ന സമയത്ത് ഖനിയില്‍ എത്ര തൊഴിലാളികളാണ് ഉണ്ടായിരുന്നതെന്ന് ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. അതിനാല്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണ്.
സ്ഫോടനത്തിന് പിന്നാലെ പ്രദേശമാകെ കറുത്ത പുക വ്യാപിച്ചിരിക്കുകയാണ്. ഖനി അനാധികൃതമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദമ്പതികൾ ഒരുമിച്ച് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യണോ? ഇന്ത്യയിലെ നികുതി നിയമങ്ങൾ
ശത്രുക്കളെ തകർക്കാൻ 'കമികാസെ' ഡ്രോണുകൾ; ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഗുജറാത്ത് കമ്പനിയുടെ ആയുധങ്ങൾ
ഇന്ധനക്ഷാമം ഒഴിവാക്കാൻ ഇന്ത്യയുടെ കരുതല്‍; എണ്ണ ശുദ്ധീകരണ ശാലകളിലെ അറ്റകുറ്റപ്പണികൾ മാറ്റിവെച്ചു; ഹോർമുസ്
റിലയൻസ് ഓഹരികളിൽ വൻ തകർച്ച; നിക്ഷേപകർക്ക് 80,000 കോടി രൂപയുടെ നഷ്ടം; ആശങ്കയിലായി