രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടൻ ദർശൻ തുഗുദീപയുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി

AUGUST 14, 2025, 2:21 AM

ന്യൂഡൽഹി∙ ആരാധകൻ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടൻ ദർശൻ തുഗുദീപയുടെ ജാമ്യം നൽകിയ കർണാടക ഹൈക്കോടതിയുടെ വിധി റദ്ദാക്കി സുപ്രീംകോടതി.  ദർശന് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് കർണാടക സർക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിഎന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.

ജാമ്യത്തിലുള്ള നടൻ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും ജസ്റ്റിസ്. ആർ. മഹാദേവൻ നിരീക്ഷിച്ചു. നന്നായി പഠിച്ചുള്ള വിധിയാണ്, ഗുണ്ടകൾക്കൊപ്പം പുറത്തെ കസേരയിലിരുന്ന് കയ്യിൽ സിഗരറ്റുമായി കാപ്പി കുടിച്ച് വിശ്രമിക്കുന്ന ദർശന്റെ ചിത്രങ്ങളാണ് പുറത്തായത്. ദർശന് ജാമ്യം നൽകിയ കർണാടക ഹൈക്കോടതിയുടെ നടപടി യാന്ത്രികമായ അധികാര വിനിയോഗമാണെന്ന് വ്യക്തമാണെന്ന നടന് ജാമ്യം നൽകുന്നത് വിചാരണയെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. 

ജസ്റ്റിസ് ആർ.മഹാദേവന്റെതെന്നും പ്രതി എത്ര വലിയവനായാലും ആരും നിയമത്തിനു മുകളിലല്ലെന്നുമുള്ള സന്ദേശം വിധി നൽകുന്നുവെന്നും ജസ്റ്റിസ് ജെ.ബി.പർദിവാല പറഞ്ഞു.നടന് ജാമ്യം നൽകിയതിൽ സുപ്രീംകോടതി നേരത്തെയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

vachakam
vachakam
vachakam

ഹൈക്കോടതി വിവേചനാധികാരം ഉപയോഗിച്ച രീതിയിൽ തൃപ്തരല്ലെന്നാണ് നേരത്തേ സുപ്രീംകോടതി പറഞ്ഞത്. ഹൈക്കോടതി ചെയ്ത തെറ്റ് ആവർത്തിക്കില്ലെന്നും ബെഞ്ച് പറഞ്ഞിരുന്നു. ദർശന് ജാമ്യം നൽകിക്കൊണ്ടുള്ള ഹൈക്കോടതി വിധിയിലെ ഭാഷ  അവരെ കുറ്റവിമുക്തരാക്കുന്ന തരത്തിലുള്ളതാണെന്നായിരുന്നു സുപ്രീംകോടതിയുടെ വിമർശനം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam