മുംബൈ: തേഡ് പാര്‍ട്ടി ഡാറ്റാ നെറ്റ്വര്‍ക്ക് തകരാറിലായതിനെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ സംവിധാനങ്ങള്‍ തടസ്സപ്പെട്ടു. എയര്‍ ഇന്ത്യ ഉള്‍പ്പെടെ നിരവധി വിമാനക്കമ്പനികളുടെ വിമാനങ്ങള്‍ ഇതുമൂലം വൈകി.
ഡാറ്റാ നെറ്റ്വര്‍ക്ക് സംവിധാനങ്ങള്‍ പുനഃസ്ഥാപിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. എന്നിരുന്നാലും, പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്കെത്തുന്നതേയുള്ളൂ. ചില വിമാനങ്ങള്‍ പുറപ്പെടാന്‍ കാലതാമസം നേരിട്ടേക്കാമെന്ന് വിമാനക്കമ്പനി അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വിമാനങ്ങളുടെ സ്റ്റാറ്റസുകള്‍ പരിശോധിക്കാന്‍ എയര്‍ലൈന്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.
രക്ഷാ ബന്ധന്‍ ഉത്സവം നടക്കുന്നതിനാല്‍ രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിളെ യാത്രാ തിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് നെറ്റ്വര്‍ക്ക് തടസ്സം ഉണ്ടായത്.
അതേസമയം, കനത്ത മഴയെ തുടര്‍ന്ന് ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ഐജിഐഎ) ഇന്ന് 300 ലധികം വിമാനങ്ങള്‍ വൈകിയതായി അധികൃതര്‍ പറഞ്ഞു. വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിട്ടില്ലെങ്കിലും ചില റദ്ദാക്കലുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
പ്രതിദിനം ഏകദേശം 1,300 വിമാന നീക്കങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡെല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ പുറപ്പെടാന്‍ ശരാശരി 17 മിനിറ്റ് വൈകിയതായി ഫ്‌ലൈറ്റ്‌റഡാര്‍ 24 ന്റെ ഡാറ്റ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്