കൊച്ചി: വിമാനത്തിന്റെ ടേക്ക് ഓഫ് സമയത്ത് ടയര്‍ പൊട്ടിയാല്‍ അതേ വിമാനത്താവളത്തിലോ സമീപത്തെ വിമാനത്താവളത്തിലോ ലാന്‍ഡ് ചെയ്യണമെന്നാണ് നിയമമെന്ന് വ്യോമയാന രംഗത്തെ വിദഗ്ധര്‍. കഴിഞ്ഞ ദിവസം ടയര്‍ പൊട്ടിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പറത്തിയതില്‍ നഗ്നമായ രണ്ട് നിയമലംഘനങ്ങള്‍ സംഭവിച്ചെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
നിശ്ചിത വേഗത കൈവരിച്ചതിന് ശേഷമാണ് ടയര്‍ പൊട്ടിയതെങ്കില്‍ വിമാനം ടേക്ക് ഓഫ് ചെയ്യുകയും അതേ വിമാനത്താവളത്തിലോ ഏറ്റവും അടുത്ത വിമാനത്താവളത്തിലോ ലാന്‍ഡ് ചെയ്യണമെന്നതുമാണ് ചട്ടം. എന്നാല്‍ കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇത് രണ്ടും ചെയ്യാതെ കൊച്ചിയിലെത്തിച്ച് ലാന്‍ഡ് ചെയ്യുകയായിരുന്നു. മറ്റൊരു പ്രോട്ടോക്കോള്‍ പ്രകാരം, ടേക്ക് ഓഫ് സമയത്ത് ടയര്‍ പൊട്ടിയാല്‍ വീല്‍ ഉള്ളിലേക്ക് മടക്കാതെ എത്രയും പെട്ടെന്ന് ലാന്‍ഡ് ചെയ്യേണ്ടതുണ്ട്. ടയര്‍ പൊട്ടിയ ശേഷം വീല്‍ ഉള്ളിലേക്ക് മടക്കിയാല്‍, ലാന്‍ഡിങ് സമയത്ത് അത് പുറത്തേക്ക് വന്നില്ലെങ്കില്‍ വലിയ അപകടത്തിന് കാരണമായേക്കാം ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ടേക്ക് ഓഫ് സമയത്ത് ടയര്‍ പൊട്ടിയാല്‍ നിശ്ചയിച്ച പ്രോട്ടോക്കോള്‍ പ്രകാരം വിമാനം തിരിച്ചിറക്കിയാല്‍ അപകട സാധ്യതയില്ല. ടയര്‍ പൊട്ടിയ വിമാനം എങ്ങനെ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാമെന്ന് പൈലറ്റുമാരുടെ പരിശീലന സമയത്ത് പഠിപ്പിക്കുന്നുണ്ട്. ഒരു ഭാഗത്തെ ടയര്‍ പൊട്ടിയാല്‍ മറുഭാഗത്തെ ടയര്‍ ആദ്യം റണ്‍വേയില്‍ തട്ടിച്ച് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിയും. ജിദ്ദ എയര്‍പോര്‍ട്ടില്‍ വെച്ച് ബാഹ്യവസ്തുവില്‍ തട്ടി ടയര്‍ തകര്‍ന്നിരിക്കാമെന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സംശയം പ്രകടിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
