ബെംഗളൂരു: ഉത്തർപ്രദേശ് മുൻ എംഎൽഎക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്ത് ബെംഗളൂരു പൊലീസ്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന നാൽപതുകാരിയുടെ പരാതിയിൽ ബെംഗളൂരു എയർപോർട്ട് പൊലീസാണ് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്.
യുപിയിലെ ദേബാ നിയോജക മണ്ഡലത്തിലെ മുൻ എംഎൽഎ ഭഗവാൻ ശർമയ്ക്കെതിരെയാണ് കേസെടുത്തത്. വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിലും ബെംഗളൂരു നഗരത്തിലും ചിത്രദുർഗയിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.
മുൻ എംഎൽഎ ഫോട്ടോയും വിഡിയോയും പകർത്തിയെന്നും പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ എസ്പിയിലും ബിഎസ്പിയിലും പ്രവർത്തിച്ചിട്ടുള്ള ഭഗവാൻ ശർമ, നിലവിൽ രാഷ്ട്രീയ ലോക് ദളിനൊപ്പമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്