സരസ്വതി ദേവിയുടെ ഫോട്ടോയും പതിച്ചുള്ള ബിരുദ-ബിരുദാനന്തര കോഴ്‌സുകളുടെ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് പ്രസിദ്ധീകരിച്ച് യുജിസി.ശാസ്ത്ര വിഷയങ്ങൾ ഉള്‍പ്പെടെയുള്ള പാഠ്യപദ്ധതി പുരാണ, ഹിന്ദുത്വ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ളതാണ്. പാഠപുസ്തകത്തിലെ യുജിസി എംബ്ലത്തിന് പകരം സരസ്വതിയുടെ ചിത്രവും പ്രാര്‍ത്ഥനയുമാണ് ഉള്ളത്.
ആന്ത്രോപ്പോളജി, കെമിസ്ട്രി, കൊമേഴ്‌സ്, എക്കണോമിക്‌സ്, ജിയോഗ്രഫി, ഹോം സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, പൊളിറ്റിക്കല്‍ സയന്‍സ്, മാത്‌സ് എന്നിവയുടെ പാഠ്യപദ്ധതിയാണ് യുജിസി പുറത്തിറക്കിയത്. കെമിസ്ട്രി പാഠ്യപദ്ധതി സരസ്വതി ദേവിയെ വന്ദിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്.കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അംഗീകരിക്കാന്‍ തയാറാകാതിരുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവിലാണ് യുജിസി കരട് പാഠ്യപദ്ധതി പുറത്തുവിട്ടത്.
"വരങ്ങളുടെ ദാതാവും ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നവളുമായ സരസ്വതി ദേവിക്ക് നമസ്‌കാരം. ഹേ ദേവീ ഞാന്‍ എന്റെ പഠനം ആരംഭിക്കുമ്പോള്‍ ദയവായി എനിക്ക് എല്ലാം മനസിലാക്കാനുള്ള കഴിവ് നല്‍കണേ", എന്നാണ് പ്രാര്‍ത്ഥന. യുജിസി ലോഗോ പോലും ഒഴിവാക്കി കൊണ്ടാണ് ഈ പരിഷ്‌കാരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്