ന്യൂഡൽഹി: അഞ്ച് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ അടുത്ത മാസം മുതൽ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ സൂചനയായാണ് ഈ നീക്കം.
എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികളോട് ചൈനയിലേക്ക് വിമാന സർവീസുകൾ നടത്താൻ ഇന്ത്യൻ സർക്കാർ തയ്യാറായിരിക്കണമെന്ന് ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ചൈനയിൽ ഈ മാസം അവസാനം നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് മഹാമാരിയെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ചത്. നിലവിൽ ഹോങ്കോംഗ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് യാത്രക്കാർ ഇരുവശത്തേക്കും സഞ്ചരിക്കുന്നത്.
ചൈനയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നു എന്ന വാർത്ത വന്നതിന് തൊട്ടുപിന്നാലെ, ഡൽഹിയിൽ നിന്ന് വാഷിംഗ്ടണിലേക്കുള്ള നോൺ-സ്റ്റോപ്പ് സർവീസ് സെപ്റ്റംബർ 1 മുതൽ താൽക്കാലികമായി നിർത്തുകയാണെന്ന് എയർ ഇന്ത്യ പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ് .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്