അമരാവതി: തന്റെ കുഞ്ഞിനെ മാറോട് ചേര്‍ത്ത് അമുദല ജയശാന്തി എന്ന ട്രാഫിക് പൊലീസ് ചെയ്ത പ്രവര്‍ത്തിയില്‍ ആഭ്യന്തര മന്ത്രി നേരിട്ട് അഭിനന്ദനം അറിയിച്ചിരിക്കുകയാണ്. ഈസ്റ്റ് ഗോദാവരി ജില്ലയിലെ രംഗമ്പേട്ട പൊലീസ് സ്റ്റേഷനിലാണ് അമുദല ജയശാന്തി ജോലി ചെയ്യുന്നത്. തന്റെ കുഞ്ഞിനെ മാറോട് ചേര്‍ത്ത് അമുദല ജയശാന്തി ട്രാഫിക് നിയന്ത്രിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാണ്. ഡ്യൂട്ടിയിലുള്ളപ്പോഴല്ല ഇത് ചെയ്തത്.
കാക്കിനാഡ-സാമര്‍ലക്കോട്ട റോഡില്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ട സമയത്താണ് ജയ ശാന്തി അവിടെയെത്തുന്നത്. ആ സമയം അവര്‍ ഡ്യൂട്ടിയിലായിരുന്നില്ല. കൈയ്യില്‍ ചെറിയ കുഞ്ഞുമുണ്ടായിരുന്നു. അപ്പോഴാണ് രോഗിയുമായി വന്ന ഒരു ആംബുലന്‍സ് ബ്ലോക്കില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ റോഡിന് നടുവിലിറങ്ങി അവര്‍ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ തുടങ്ങുകയായിരുന്നു. കുഞ്ഞിനെ ഒരു കൈയ്യില്‍ പിടിച്ചുകൊണ്ട് തന്നെ വാഹനങ്ങള്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി അവര്‍ ആംബുലന്‍സിന് സുഗമമായ പാതയൊരുക്കി.<blockquote
class="twitter-tweet"><p lang="en" dir="ltr">Saluting the
spirit of service shown by a woman constable from Rangampeta PS. Even
while off duty, carrying her baby, she stepped in to clear traffic on
the Kakinada–Samarlakota road and ensured ambulances could move. This is
policing beyond the call of duty. <a
href="https://t.co/tp2dRdUX0N">pic.twitter.com/tp2dRdUX0N</a></p>—
Lokesh Nara (@naralokesh) <a
href="https://twitter.com/naralokesh/status/2012922244838862983?ref_src=twsrc%5Etfw">January
18, 2026</a></blockquote>
<script async src="https://platform.twitter.com/widgets.js"
charset="utf-8"></script>
ജയ ശാന്തിയുടെ ഈ പ്രവര്‍ത്തനം വൈറലായതോടെ ആന്ധ്രാപ്രദേശ് ആഭ്യന്തര മന്ത്രി അനിത വംഗലപുടി ഇവരെ നേരിട്ട് അഭിനന്ദിച്ചു. ജയ ശാന്തിയെയും കുടുംബത്തെയും തന്റെ വീട്ടിലേക്ക് ക്ഷണിച്ച മന്ത്രി, അവരെ നേരിട്ട് ആദരിക്കുമെന്നും അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കാണുകയും ജയ ശാന്തിയെ അഭിനന്ദിക്കുകയും ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ പുതിയ നിബന്ധനകൾ: 25-45 ദിവസത്തെ ഇടവേളയും ഇ-കെവൈസിയും നിർബന്ധം,
അമേരിക്കയെ പിന്നിലാക്കി ചൈന കുതിക്കുന്നു: ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ബീജിംഗ്
ഇന്ത്യയെ ലോകസമ്പന്നനാക്കാൻ 'തോറിയം' വിപ്ലവം: 200 വർഷത്തെ ഊർജ്ജസമൃദ്ധിയിലേക്ക് രാജ്യം കുതിക്കുന്നു
ദീർഘകാലം കോമയിൽ; അമേരിക്കയിൽ അപകടത്തിൽപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം