ചെന്നൈ: ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കോഴികളും കാക്കകളും മരിച്ച നിലയിൽ കണ്ടെത്തി. ലാബ് പരിശോധനകളിൽ H5N1 വൈറസ് ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ, പ്രാദേശികമായി എവിയൻ ഇൻഫ്ലുവൻസ (ബേർഡ് ഫ്ലൂ) വ്യാപന ഭീഷണി ഉയർന്നിട്ടുണ്ട്.
അട്യാർ, വെളാചേരി, തിരുവാണ്മിയൂർ, ഈസ്റ്റ് കോസ്റ്റ് റോഡ് എന്നിവിടങ്ങളിലെ ഏകദേശം 1,000–1,500 കാക്കകൾ മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കേന്ദ്രസർക്കാർ സംസ്ഥാനത്തോട് മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്താണ് പക്ഷിപ്പനി
പക്ഷികളിൽ കാണുന്ന ഒരു സാംക്രമിക രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളുവൻസ (എച്ച്5 എൻ1). ഇത് ഒരു വൈറസ് രോഗമാണ്. പക്ഷികളിൽ നിന്നും പക്ഷികളിലേയ്ക്കാണ് ഇത് പകരാറുള്ളത്. പക്ഷികളിൽ നിന്ന് മനുഷ്യരിലേയ്ക്ക് സാധാരണ ഗതിയിൽ ഇത് പകരാറില്ല. എന്നാൽ അപൂർവമായി ചില ഘട്ടങ്ങളിൽ മനുഷ്യരിലേക്ക് പകരാൻ കഴിയും വിധം പക്ഷിപ്പനിയുടെ വൈറസിന് ജനിതക വകഭേദം സംഭവിക്കാം. ഇത്തരത്തിലുള്ള വൈറസ് ബാധ ഗുരുതരമായ രോഗ കാരണമാകാം.
കോഴി, താറാവ്, കാട, വാത്ത, ടർക്കി, അലങ്കാരപക്ഷികൾ തുടങ്ങിയ എല്ലാ പക്ഷികളേയും ഈ രോഗം ബാധിക്കാം. രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ, പരിപാലിക്കുന്നവർ, വളർത്തു പക്ഷികളുമായി ഇടപ്പെടുന്ന കുട്ടികൾ, വീട്ടമ്മമാർ, കശാപ്പുകാർ, വെറ്റിനറി ഡോക്ടർമാർ, മറ്റു ബന്ധപ്പെട്ട ജീവനക്കാർ എന്നിവർ രോഗബാധ ഏൽക്കാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അസം, പുതുച്ചേരി എന്നിവിടങ്ങളിലെ പോളിംഗിലും വർധന
ലോക്സഭയിലും നിയമസഭകളിലും 33% വനിതാ സംവരണം; ഭരണഘടനാ ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
വോട്ട് ചെയ്യാൻ വന്നവരെ സ്വീകരിച്ച് സാരിയുടുത്ത റോബോട്ട്; പുതുച്ചേരി തിരഞ്ഞെടുപ്പിൽ തരംഗമായി നിലാ
അമേരിക്കയും ഫ്രാൻസും തോറ്റിടത്ത് ഇന്ത്യക്ക് വിജയം; കൽപ്പാക്കത്തെ ആണവ റിയാക്ടർ ചരിത്ര നേട്ടത്തിൽ