ന്യൂഡൽഹി ∙ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച കര, നാവിക, വ്യോമ സേനകളിലെ ഉദ്യോഗസ്ഥരെ സ്വാതന്ത്ര്യദിനത്തിൽ ഉന്നത ധീരതാ മെഡലുകൾ നൽകി ആദരിക്കുമെന്ന് വിവരം. ഏഴു ഉന്നത സൈനിക ഉദ്യോഗസ്ഥരെ ശൗര്യ മെഡലുകൾ നൽകി ആദരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏറ്റവും ഉയർന്ന രാജ്യത്തെ യുദ്ധകാല വിശിഷ്ട സേവന ബഹുമതിയായ സർവോത്തം യുദ്ധ സേവാ മെഡൽ നാല് ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥർക്ക് സമ്മാനിക്കും. ഏറ്റവും ഉന്നതമായ വിശിഷ്ട സേവനത്തിനു നൽകുന്ന പരം വിശിഷ്ട് സേവാ മെഡലിന് തത്തുല്യമായ യുദ്ധകാല ബഹുമതിയാണിത്.
ബിഎസ്എഫ് 16 സൈനികർക്ക് ഓപ്പറേഷൻ സിന്ദൂറിലെ ധീരതയ്ക്ക് ശൗര്യ മെഡലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രഥമ പ്രതിരോധ നിരയായ അതിർത്തി രക്ഷാസേനയിൽ രാഷ്ട്രം അർപ്പിച്ച വിശ്വാസത്തിന്റെയും ഉറപ്പിന്റെയും സാക്ഷ്യപത്രമാണ് ഈ മെഡലുകൾ എന്ന് ബിഎസ്എഫ് എക്സിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എയർ ഇന്ത്യ സിഇഒ ക്യാംപ്ബെൽ വിൽസൺ രാജിവെച്ചു
ദമ്പതികൾ ഒരുമിച്ച് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യണോ? ഇന്ത്യയിലെ നികുതി നിയമങ്ങൾ
ശത്രുക്കളെ തകർക്കാൻ 'കമികാസെ' ഡ്രോണുകൾ; ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഗുജറാത്ത് കമ്പനിയുടെ ആയുധങ്ങൾ
ഇന്ധനക്ഷാമം ഒഴിവാക്കാൻ ഇന്ത്യയുടെ കരുതല്; എണ്ണ ശുദ്ധീകരണ ശാലകളിലെ അറ്റകുറ്റപ്പണികൾ മാറ്റിവെച്ചു; ഹോർമുസ്