ന്യൂഡെല്‍ഹി: പാകിസ്ഥാന്‍ വിമാനങ്ങള്‍ക്കുള്ള പ്രവേശനവിലക്ക് സെപ്റ്റംബര്‍ 23 വരെ നീട്ടി ഇന്ത്യ. പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും, സൈനിക വിമാനങ്ങള്‍ ഉള്‍പ്പെടെ പാകിസ്ഥാന്‍ എയര്‍ലൈനുകള്‍ നടത്തുന്നതോ ഉടമസ്ഥതയിലുള്ളതോ ആയ വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാണ്.
ഏപ്രില്‍ 22 ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഏപ്രില്‍ 30 ന് പാക് വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഇന്ത്യ പ്രഖ്യാപിച്ചത്. തുടക്കത്തില്‍ മെയ് 24 ന് വരെയായിരുന്നു നിരോധനം. പിന്നീട് ജൂണ്‍ 24 വരെയും അതിനുശേഷം ജൂലൈ 24 വരെയും പിന്നീട് ഓഗസ്റ്റ് 24 വരെയും വിലക്ക് നീട്ടി.
ഓഗസ്റ്റ് 20 ന് പാകിസ്ഥാന്‍ അധികൃതര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമാതിര്‍ത്തി നിരോധനം സെപ്റ്റംബര്‍ 23 വരെ നീട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യയും വിലക്ക് സെപ്റ്റംബര്‍ 23 ലേക്ക് നീട്ടിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്