ബംഗലൂരു: കർണാടകയിൽ ബൈക്ക് ടാക്സി സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം കര്‍ണാടക ഹൈക്കോടതി റദ്ദാക്കി.
ഒല, ഊബര്‍, റാപ്പിഡോ പോലുള്ള ടാക്സി അഗ്രഗേറ്ററുകള്, ബൈക്ക് ടാക്സി വെല്‍ഫെയര്‍ അസോസിയേഷന്, ഏതാനും ഇരുചക്ര വാഹന ഉടമകള്‍ എന്നിവര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ അനുവദിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി എം ജോഷി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
മോട്ടോര്‍ വാഹനങ്ങള്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്യുന്നതിന് ടാക്സി അഗ്രഗേറ്റര്‍മാര്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കാന്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്കി.
കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സര്‍ക്കാര്‍ നടപടി ശരിവെക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ പുതിയ നിബന്ധനകൾ: 25-45 ദിവസത്തെ ഇടവേളയും ഇ-കെവൈസിയും നിർബന്ധം,
അമേരിക്കയെ പിന്നിലാക്കി ചൈന കുതിക്കുന്നു: ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ബീജിംഗ്
ഇന്ത്യയെ ലോകസമ്പന്നനാക്കാൻ 'തോറിയം' വിപ്ലവം: 200 വർഷത്തെ ഊർജ്ജസമൃദ്ധിയിലേക്ക് രാജ്യം കുതിക്കുന്നു
ദീർഘകാലം കോമയിൽ; അമേരിക്കയിൽ അപകടത്തിൽപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം