ന്യൂ ഡൽഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണ നടപടികള്‍ രണ്ടാഴ്ച കൂടി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.
തീയതി നീട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. അനുഭാവപൂര്‍വ്വം തീരുമാനമെടുക്കണമെന്ന് കമ്മീഷനോട് സുപ്രിംകോടതി നിർദേശിച്ചു. 25 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായുള്ള വിവരശേഖരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടികൾ രണ്ടാഴ്ച കൂടി നീട്ടണമെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചത്. നിലവിലെ കണക്കുപ്രകാരം 24,95,069 എന്യുമറേഷൻ ഫോമുകൾ തിരികെ ലഭിച്ചിട്ടില്ല. കരട് വോട്ടർ പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
