ചെന്നൈ: കുടുംബനാഥകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയെ ഭിക്ഷയെന്ന് വിമർശിച്ച് വെട്ടിലായി ദേശീയ വനിതാ കമ്മീഷൻ അംഗവും ബിജെപി നേതാവുമായ ഖുശ്ബു.
തമിഴ്നാട് സർക്കാരിന്റെ വനിതാ കേന്ദ്രീകൃത പദ്ധതിയെ ആണ് ഭിക്ഷയെന്ന് വിമർശിച്ചത്.
തമിഴ്നാട്ടിൽ വർധിച്ച് വരുന്ന മയക്കുമരുന്ന് ഭീഷണിയുടെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ പ്രതിഷേധിക്കുമ്പോഴാണ് ഖുശ്ബുവിന്റെ പരാമർശം.
ഡിഎംകെ സർക്കാർ മയക്കുമരുന്ന് വിപത്ത് ഇല്ലാതാക്കുകയും സർക്കാരിന്റെ നേതൃത്വത്തിലുള്ള മദ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടുകയും ചെയ്താൽ ആളുകൾക്ക് 1000 രൂപ ഭിക്ഷ തേടേണ്ടി വരില്ലെന്നാണ് ഖുശ്ബു പറഞ്ഞത്.
ഖുശ്ബുവിന്റെ പരാമർശത്തിനിനെതിരെ ഡിഎംകെയുടെ വനിതാ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഫോൺ വിളിച്ചാൽ എടുക്കില്ലേ? ബംഗാൾ ചീഫ് സെക്രട്ടറിയെ നിർത്തിപ്പൊരിച്ച് സുപ്രീം കോടതി
"നുഴഞ്ഞുകയറ്റക്കാരെ ഓരോരുത്തരെയായി പുറത്താക്കും"; അസമിൽ ബിജെപിയെ വീണ്ടും അധികാരത്തിലേറ്റാൻ അമിത് ഷായുടെ ആഹ്വാനം
വിമാനയാത്ര ചിലവേറും; ഇന്ധന സർചാർജ് കൂട്ടി എയർ ഇന്ത്യ, പുതിയ നിരക്കുകൾ
ഭർത്താവിനായി വൃക്ക നൽകാൻ പീഡനം; സ്ത്രീധനമായി 30 ലക്ഷവും ആവശ്യപ്പെട്ടു; പരാതി നൽകി