ബംഗളൂരു: കർണാടക മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെ.എൻ. രാജണ്ണ. സംഭവത്തിൽ രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നീ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും രാജണ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു.
ആരാണ് എന്തിനാണ് ഇത് ചെയ്തെന്ന് സമയം വരുമ്പോൾ പറയാം എന്നും ഹൈക്കമാൻഡ് തെറ്റിദ്ധരിച്ചതായി വിവരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ഞാൻ ഇപ്പോൾ ഒരു വിവരവും പറയുന്നില്ല, രാജി, പുറത്താക്കൽ എന്നീ വാക്കുകൾ നിങ്ങൾക്ക് ഉപയോഗിക്കാം. പക്ഷേ ഇതിനെല്ലാം പിന്നിൽ ഒരു വലിയ ഗൂഢാലോചനയും ആസൂത്രണവുമുണ്ട്. ആരാണ് എന്തിനാണ് ഇത് ചെയ്തെന്ന് ശരിയായ സമയം വരുമ്പോൾ ഞാൻ അറിയിക്കും. ഇപ്പോൾ അത് പറയുന്നില്ല. രാഹുൽ ഗാന്ധിയെ കണ്ട് തെറ്റിദ്ധാരണ വ്യക്തമാക്കും. ചില എംഎൽഎമാരും മന്ത്രിമാരും എന്നോടൊപ്പം ചേരും", കെ.എൻ. രാജണ്ണ കൂട്ടിച്ചേർത്തു.
ഹൈക്കമാൻ്റിൻ്റെ നിർദേശപ്രകാരമാണ് രാജണ്ണയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയത്. വോട്ട് ചോരി ആരോപണത്തിൽ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതിന് പാര്‍ട്ടി നടപടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് പുറത്താക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്