ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത രണ്ട് വ്യക്തികള്‍ തമ്മിലുള്ള യഥാര്‍ഥ സ്നേഹത്തെ നിയമം മൂലമോ ഭരണകൂട നടപടികളിലൂടെയോ നിയന്ത്രിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്തവര്‍ വിവാഹിതരാകുമ്പോള്‍ ആണ്‍കുട്ടിക്ക് എതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യുന്ന മാതാപിതാക്കളുടെ നടപടി അവരുടെ ദാമ്പത്യ ബന്ധത്തെ വിഷലിപ്തമാക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് രാഹുല്‍ ചതുര് വേദിയുടെ ബെഞ്ച് നിരീക്ഷിച്ചു.
മകളെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു എന്ന കേസിലെ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കുന്നതിനിടെയാണ് ജസ്റ്റിസ് ചതുര്‍വേദി നിരീക്ഷണം നടത്തിയത്. നിയമത്തോടുള്ള ബഹുമാനം ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം തന്നെ വിവാഹം കഴിക്കുകയും സമാധാനപരമായ ജീവിതം നയിക്കുകയും കുടുംബം നന്നായി കൊണ്ടുപോവുകയും ചെയ്യുന്ന കൗമാരക്കാരായ ദമ്പതികള്‍ക്കെതിരെ ഭരണകൂടവും പൊലീസും സ്വീകരിക്കുന്ന നടപടിയെ പലപ്പോഴും ന്യായീകരിക്കാന്‍ കഴിയാതെ വരുമെന്നും കോടതി നിരീക്ഷിച്ചു.
ഇത്തരത്തിലുള്ള എല്ലാ കേസുകളിലും ആണ്‍കുട്ടിയും പെണ്‍കുട്ടിയും പരസ്പരം പ്രണയത്തിലായിരുന്നുവെന്നും അതേത്തുടര്‍ന്ന് പെണ്‍കുട്ടികള്‍ സ്വമേധയാ വീടുവിട്ടിറങ്ങി പോവുകയായിരുന്നുവെന്നും കോടതി പറഞ്ഞു. വിവാഹ പ്രായം ആകുന്നതോടെ നിയമപരമായി ഇവര്‍ വിവാഹം കഴിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങള്‍ ആണ്‍കുട്ടികള്‍ ക്രിമിനല്‍ നടപടിക്രമണങ്ങള്‍ നേരിടേണ്ടി വരുന്നത് ദമ്പതികളെ ഉപദ്രവിക്കുകയല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. പലപ്പോഴും ഇവര്‍ക്ക് ഒന്നോ രണ്ടോ കുട്ടികളും ഉണ്ടാവാം. അത്തരം സാഹചര്യത്തില്‍ കുട്ടികളോടും കാണിക്കുന്ന അനീതിയാണെന്നുമാണ് കോടതി വിലയിരുത്തിയത്.
പ്രായപൂര്‍ത്തിയാകാതെ വിവാഹം കഴിച്ചു എന്ന കേസില്‍ ക്രിമിനല്‍ നടപടികള്‍ നേരിടുന്ന മൂന്ന് ആണ്‍കുട്ടികള്‍ക്കുമെതിരെയുള്ള എഫ്ഐആര്‍ കോടതി റദ്ദാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ധനക്ഷാമം ഒഴിവാക്കാൻ ഇന്ത്യയുടെ കരുതല്‍; എണ്ണ ശുദ്ധീകരണ ശാലകളിലെ അറ്റകുറ്റപ്പണികൾ മാറ്റിവെച്ചു; ഹോർമുസ്
റിലയൻസ് ഓഹരികളിൽ വൻ തകർച്ച; നിക്ഷേപകർക്ക് 80,000 കോടി രൂപയുടെ നഷ്ടം; ആശങ്കയിലായി
ജീവനക്കാർക്ക് ലോട്ടറി; ഉപയോഗിക്കാത്ത അവധി ഇനി പാഴാകില്ല, ഓരോ വർഷവും പണമാക്കി മാറ്റാം
സാധാരണക്കാർക്ക് ആശ്വാസം; പാചകവാതകത്തിനും പെട്രോളിനും ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ