ചെന്നൈ: ഏതെങ്കിലും ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതല പ്രത്യേക ജാതിക്ക് അവകാശപ്പെടാനാവില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. ജാതി പരിഗണിക്കാതെ സര്‍ക്കാര്‍ ക്ഷേത്രഭരണാധികാരികളെ നിയമിക്കുന്നതില്‍ തെറ്റുപറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി. ഭരതചക്രവര്‍ത്തിയുടെ ബെഞ്ചാണ് നിര്‍ണായക നിരീക്ഷണം നടത്തിയത്.
സേലം ജില്ലയിലെ ബേലൂരിലുള്ള താന്തോന്ദീശ്വരന്‍ ക്ഷേത്രത്തിന്റെ നടത്തിപ്പിന് അഞ്ച് ട്രസ്റ്റിമാരെ നിയമിച്ച തമിഴ്നാട് സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു നിര്‍ണായക വിധി. ക്ഷേത്രത്തിലെ രഥം ആദ്യം വലിക്കാനുള്ള അവകാശം തന്റെ ജാതിക്കാണെന്നും അതേ ജാതിയില്‍പ്പെട്ടവരാണ് പരമ്പരാഗതമായി ക്ഷേത്രഭരണം നടത്താറുള്ളതെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചു. അത് അവഗണിച്ച് മറ്റ് ജാതിയില്‍പ്പെട്ടവരെ സംസ്ഥാന സര്‍ക്കാര്‍ ട്രസ്റ്റികളായി നിയമിച്ചു എന്നതായിരുന്നു ഹര്‍ജിക്കാരന്റെ പരാതി.
ക്ഷേത്ര ഭരണത്തിന് നിയോഗിക്കപ്പെടുന്നവരുടെ മതമല്ലാതെ, ജാതി ഏതായിരിക്കണം എന്ന് നിഷ്‌കര്‍ഷിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ട്രസ്റ്റികളെ സര്‍ക്കാര്‍ മാറ്റി നിയമിക്കുന്നത് കരുതലോടെ വേണം. ഇവിടെ നിയമനത്തില്‍ എന്തെങ്കിലും പാകപ്പിഴ ചൂണ്ടിക്കാണിക്കാനാവുന്നില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
