ഇംഫാൽ: സംഘർഷത്തിന് പിന്നാലെ മണിപ്പൂരിൽ കനത്ത ജാഗ്രത. ഉഖ്രൂലിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു.ആളുകള്‍ കൂട്ടം കൂടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസവും ഇവിടെ കുക്കികളും നാഗകളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇരുവിഭാഗങ്ങളുടേതുമായി അന്‍പതോളം വീടുകള്‍ക്ക് തീയിട്ടു. അക്രമം നിയന്ത്രിക്കാന്‍ വന്‍ തോതില്‍ കേന്ദ്രസേനയെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്.നാഗാ ഭൂരിപക്ഷ ജില്ലയാണ് ഉഖ്രൂല്‍. കുക്കി – നാഗാ യുവാക്കള്‍ തമ്മിലുള്ള ചെറിയ സംഘര്‍ഷമാണ് വന്‍ അക്രമത്തിലേക്ക് വഴിമാറിയത്.
അതേസമയം, മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഉഖ്രുല്‍ ശാന്തമാവുകയാണ്. പുതിയ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഫോൺ വിളിച്ചാൽ എടുക്കില്ലേ? ബംഗാൾ ചീഫ് സെക്രട്ടറിയെ നിർത്തിപ്പൊരിച്ച് സുപ്രീം കോടതി
"നുഴഞ്ഞുകയറ്റക്കാരെ ഓരോരുത്തരെയായി പുറത്താക്കും"; അസമിൽ ബിജെപിയെ വീണ്ടും അധികാരത്തിലേറ്റാൻ അമിത് ഷായുടെ ആഹ്വാനം
വിമാനയാത്ര ചിലവേറും; ഇന്ധന സർചാർജ് കൂട്ടി എയർ ഇന്ത്യ, പുതിയ നിരക്കുകൾ
ഭർത്താവിനായി വൃക്ക നൽകാൻ പീഡനം; സ്ത്രീധനമായി 30 ലക്ഷവും ആവശ്യപ്പെട്ടു; പരാതി നൽകി