ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടിയായ മന് കി ബാത്ത് ആരംഭിച്ചതിന് ശേഷം 34.13 കോടി രൂപയുടെ വരുമാനം നേടിയതായി കേന്ദ്ര സര്‍ക്കാര്‍.
പരമ്പരാഗത, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയാണ് മന് കി ബാത്ത് പരിപാടി പ്രേക്ഷകരിലേയ്ക്ക് എത്തുന്നതെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍ മുരുകന് പറഞ്ഞു.
മോദി പ്രധാനമന്ത്രിയായത് വോട്ട് മോഷണത്തിലൂടെയെന്ന് തെളിയിക്കും; വിഡിയോ ഡാറ്റ പങ്കുവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുല്‍ ഗാന്ധി
''അധിക ചെലവുകളില്ലാതെ ആകാശവാണിയാണ് മന് കി ബാത്ത് നിര്‍മിക്കുന്നത്, തുടക്കം മുതല്‍ 34.13 കോടി രൂപയുടെ വരുമാനം നേടിയിട്ടുണ്ട്'', എല്‍ മുരുകന് പറഞ്ഞു.
2014 ഒക്ടോബര്‍ 3നാണ് മന് കി ബാത്ത് ആദ്യമായി സംപ്രേഷണം ചെയ്തത്. ദേശീയ, പ്രാദേശിക ശൃംഖലയിലുടനീളം തത്സമയം സംപ്രേഷണം ചെയ്യുന്ന ആകാശവാണിയില്‍ പരിപാടി ശ്രവിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദൂരദര്‍ശന്റെ വിവിധ ദേശീയ, പ്രാദേശിക ചാനലുകളില്‍ പരിപാടി സംപ്രേഷണം ചെയ്യുന്നുണ്ടെന്നും ഡിഡി ഫ്രീ ഡിഷ് വഴി 48 ആകാശവാണി റേഡിയോ ചാനലുകളും 92 സ്വകാര്യ ടെലിവിഷന്‍ ചാനലുകളും പരിപാടി സംപ്രേഷണം ചെയ്യുന്നുണ്ട്. രാജ്യത്തുടനീളമുള്ള കാഴ്ചക്കാര്‍ക്ക് പരിപാടി ആക്സസ് ചെയ്യാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്