ആഗോള അയ്യപ്പ സംഗമത്തില്‍ എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല; പകരം മന്ത്രിമാരെ അയക്കും

AUGUST 25, 2025, 10:15 PM

ചെന്നൈ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല. 

പകരം പരിപാടിയുള്ളതിനാലാണ് പങ്കെടുക്കാന്‍ സാധിക്കാത്തതെന്നാണ് വിശദീകരണം. പകരം മന്ത്രിമാരെ അയക്കാമെന്നും സ്റ്റാലിന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.

തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ബാബു, ഐടി മന്ത്രി പഴനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ അറിയിച്ചിട്ടുള്ളത്.

vachakam
vachakam
vachakam

സംസ്ഥാന ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ ചെന്നൈയിലെത്തിയാണ് എം കെ സ്റ്റാലിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. സെപ്റ്റംബര്‍ 20 ന് പമ്പാ തീരത്താണ് ആഗോള അയ്യപ്പ സംഗമം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

ആഗോള അയ്യപ്പഭക്തരെ ഒരു വേദിയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കിയിരുന്നു. സംഗമത്തില്‍ 3000 പ്രതിനിധികള്‍ പങ്കെടുക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam