ഡൽഹി: വീട്ടിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യുമെന്ന് റിപ്പോർട്ട്. നടപടിക്കായി മൂന്നംഗ സമിതിയെ രൂപീകരിച്ചതായി ലോക്സഭ സ്പീക്കര്‍ അറിയിച്ചു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് സ്പീക്കര്‍ ഇംപീച്ച്മെന്‍റ് നടപടികള്‍ക്കായി നിയോഗിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, കർണ്ണാടകയിലെ നിയമ വിദഗ്ധൻ ബിവി ആചാര്യ എന്നിവരും സമിതി അംഗങ്ങളാണ് എന്നാണ് ലഭിക്കുന്ന വിവരം. മൂന്നംഗ സമിതി ജസ്റ്റിസ് വര്‍മക്കെതിരെ അന്വേഷണം നടത്തും. തുടര്‍ന്നായിരിക്കും ഇംപീച്ച്മെന്‍റ് നടപടികളുണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ആഭ്യന്തരഅന്വേഷണത്തിനെതിരെ ജസ്റ്റിസ് വർമ്മ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണവും ഇതിന്‍റെ അടിസ്ഥാനത്തിനുള്ള തുടർനടപടികളും ഭരണഘടനവിരുദ്ധമല്ലെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്. ഇതോടെയാണ് ജഡ്ജിയെ ഇംപീച്ച് ചെയ്യാനുള്ള നടപടികളുമായി പാർലമെൻറ് മുന്നോട്ട് പോകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്