മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മുംബൈ മോണോറെയില്‍ ട്രെയിന്‍ രണ്ട് സ്‌റ്റേഷനുകള്‍ക്കിടയില്‍ ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് 500 ല്‍ അധികം യാത്രക്കാര്‍ കുടുങ്ങി. തൂണുകള്‍ക്ക് മുകളില്‍ പണിത ട്രാക്കിലൂടെ ഓടുന്ന ട്രെയിന്‍ രണ്ട് മണിക്കൂറിലധികം പാതയില്‍ കുടുങ്ങിക്കിടന്നു.
മൈസൂര്‍ കോളനിക്കും ഭക്തി പാര്‍ക്ക് സ്‌റ്റേഷനുകള്‍ക്കുമിടയില്‍ ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ വൈകുന്നേരം 6.15 ഓടെയാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്. ക്രെയിനുകള്‍ ഉപയോഗിച്ച് അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും യാത്രക്കാരെ പുറത്തെത്തിച്ചു. മോണോറെയിലില്‍ നിന്ന് രക്ഷപ്പെടുത്തിയ യാത്രക്കാരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. യാത്രക്കാര്‍ പരിഭ്രാന്തരാകരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും എല്ലാവരും ക്ഷമയോടെയിരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എംഎംആര്‍ഡിഎ കമ്മീഷണര്‍, മുനിസിപ്പല്‍ കമ്മീഷണര്‍, പോലീസ്, ബന്ധപ്പെട്ട എല്ലാ ഏജന്‍സികള്‍ എന്നിവരുമായി താന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും സംഭവത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്