മുംബൈ: മുംബൈയിൽ ഭാര്യയെ വിഷപ്പാമ്പിനെ ഉപയോഗിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് വർഷത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ.2022 ജൂലായ് പത്തിന് മുംബൈ ബദലാപുർ ഈസ്റ്റിലാണ് ദാരുണ സംഭവം നടന്നത്.സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് രൂപേഷ് ആണ് അറസ്റ്റിലായത്.രൂപേഷിന്റെ ഭാര്യ നീരജ രൂപേഷ് അംബേദ്കർ ആണ് മരിച്ചത്.
അപകടമരണമാണെന്നാണ് കരുതിയതെങ്കിലും ബന്ധുക്കളുടെയും ദൃക്സാക്ഷികളുടെയും മൊഴികളിലെ വൈരുധ്യത്തെത്തുടർന്ന് പോലീസ് വിശദമായി അന്വേഷിക്കുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലൊടുവിലാണ് നീരജയെ രൂപേഷ് വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത്.
ഇരുവരും വീട്ടിൽ സ്ഥിരം വഴക്കടിക്കാറുണ്ടായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.സൃഹൃത്തുക്കളായ റിതികേഷ് രമേഷ് ചൽകെ, കുനൽ വിശ്വനാഥ് ചൗധരി എന്നിവരുമായി ചേർന്നാണ് രൂപേഷ് നീരജയെ ഒഴിവാക്കാൻ പദ്ധതി തയ്യാറാക്കിയത്. തുടർന്ന് മൂവരും ചേർന്ന് പാമ്പുകളെ രക്ഷപ്പെടുത്തുന്ന വൊളന്റിയർ ആയിരുന്ന ചേതൻ വിജയ് ദുധാനിൽനിന്ന് വിഷപ്പാമ്പിനെ സംഘടിപ്പിക്കുകയും, ഇതിനെ ഉപയോഗിച്ച് നീരജയെ കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട രൂപേഷിന്റെ സുഹൃത്തുക്കളെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
