ഡെറാഡൂൺ: ജയ് ശ്രീറാം വിളിക്കാനുള്ള ആവശ്യം നിഷേധിച്ച ഇസ്ലാം മതവിശ്വാസിക്ക് ഉത്തരാഖണ്ഡിൽ ക്രൂര മർദ്ദനം. ഉത്തരാഖണ്ഡിലെ പൗരി ഗർവാളിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ റിസ്വാൻ അഹമ്മദാണ് സ്വാതന്ത്രദിനത്തിൽ ക്രൂര മർദ്ദനത്തിന് ഇരയായത്.
താൻ ചായക്കടയിലെത്തിയപ്പോൾ മദ്യപാനികളായ മൂവരെയും കണ്ടിരുന്നുവെന്നും ഇവർ തന്നോട് ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് എന്നിവ ഉറക്കെ വിളിക്കാൻ ആവശ്യപ്പെട്ടുവെന്നും അതിന് തയാറാകാതിരുന്നതോടെ മർദ്ദിച്ചുവെന്നുമാണ് പരാതി.
റിസ്വാന്റെ താടിയിൽ പിടിച്ച് വലിക്കുകയും താടി കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മുകേഷ് ഭട്ട്, നവീൻ ഭണ്ഡാരി, മനീഷ് ബിഷ്ട് എന്നിവരാണ് പരാതിയേത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
ഷരൻപൂരിൽ നിന്നുള്ള മറ്റൊരാളെയും ഇവർ മൂവരും ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളുണ്ടെന്നും പരാതിക്കാരൻ പൊലീസിനെ അറിയിച്ചു. ഹിന്ദു രാഷ്ട്രത്തിൽ ജീവിക്കണമെങ്കിൽ ജയ് ശ്രീറാം വിളിക്കണമെന്നും അല്ലെങ്കിൽ നിന്നെ ഹലാലായി മുറിക്കുമെന്നും മൂവരും ആക്രോശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്