ന്യൂഡൽഹി: വിമാന ടിക്കറ്റ് റദ്ദാക്കുന്നതും മാറ്റങ്ങൾ വരുത്തുന്നതും സംബന്ധിച്ച നിയമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). ടിക്കറ്റ് റീഫണ്ട് നടപടികൾ ലഘൂകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി പരിഷ്കരിച്ച പുതിയ നിയമങ്ങൾ നിലവിൽ വന്നു.
ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ മാറ്റങ്ങൾ വരുത്താനോ റദ്ദാക്കാനോ യാത്രക്കാർ ഇനി അധിക തുക (Cancellation Charge) നൽകേണ്ടതില്ല. നിബന്ധനകൾക്ക് വിധേയമായാണിത്.
എയർലൈൻ വെബ്സൈറ്റുകൾ വഴി നേരിട്ട് ബുക്ക് ചെയ്യുന്ന ടിക്കറ്റുകളിൽ യാത്രക്കാരന്റെ പേരിലെ തെറ്റുകൾ തിരുത്താൻ ഇനി പണം ഈടാക്കില്ല. ബുക്കിംഗ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ ഇതിനായി അപേക്ഷിക്കണം.
ട്രാവൽ ഏജന്റുകൾ വഴിയോ പോർട്ടലുകൾ വഴിയോ എടുത്ത ടിക്കറ്റുകൾക്ക് തുക തിരികെ നൽകേണ്ട ഉത്തരവാദിത്തം ഇനി വിമാനക്കമ്പനികൾക്കായിരിക്കും. ഏജന്റുമാർ കമ്പനിയുടെ പ്രതിനിധികളായതിനാൽ റീഫണ്ട് വൈകാൻ പാടില്ല.
റീഫണ്ട് നടപടികൾ 14 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കണമെന്ന് ഡിജിസിഎ കർശന നിർദ്ദേശം നൽകി. അപ്രതീക്ഷിതമായുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ (Medical Emergencies) മൂലം യാത്ര റദ്ദാക്കേണ്ടി വന്നാൽ, അത് സുതാര്യമായും വേഗത്തിലും കൈകാര്യം ചെയ്യണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു.
വിമാനയാത്രക്കാരുടെ പരാതികൾ വർദ്ധിച്ച സാഹചര്യത്തിലാണ് ഈ നടപടി. 2025 ഡിസംബറിൽ ഇൻഡിഗോ വിമാനങ്ങൾ തടസ്സപ്പെട്ടപ്പോൾ റീഫണ്ട് ലഭിക്കാൻ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സിവിൽ ഏവിയേഷൻ മന്ത്രാലയം കർശന നടപടിക്ക് നിർദ്ദേശിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പാക് ചാരവലയം തകർത്തു; ഇന്ത്യൻ സൈനിക താവളങ്ങൾ നിരീക്ഷിക്കാൻ ചൈനീസ് സിസിടിവി ക്യാമറകൾ
മൂന്ന് വർഷത്തിനിടയിലെ റെക്കോർഡ് നിരക്ക്; ട്രംപ് ഉപരോധ ഭീഷണി കുറഞ്ഞതോടെ റഷ്യയിൽ നിന്ന്
തിരഞ്ഞെടുപ്പ് തിരക്കിൽ വോട്ടർമാരുടെ അവകാശങ്ങൾ ഹനിക്കരുത്; ബംഗാൾ കേസിലെ ഹർജി പരിഗണിക്കവെ സുപ്രീം
തിരഞ്ഞെടുപ്പിൽ ബയോമെട്രിക് മുഖംതിരിച്ചറിയൽ സംവിധാനം; സാധ്യതകൾ പരിശോധിക്കാമെന്ന് സുപ്രീം കോടതി