ന്യൂഡെല്‍ഹി: അതിവേഗം വളരുന്ന ഡിജിറ്റല്‍ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനും ഓണ്‍ലൈന്‍ വാതുവെയ്പ്പ് നിര്‍ത്തലാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ പണം അടിസ്ഥാനമാക്കിയുള്ള എല്ലാ ഗെയിമിംഗ് ഇടപാടുകളും നിരോധിക്കാന്‍ സാധ്യതയുണ്ട്. ബില്‍ ബുധനാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിയമപ്രകാരം റിയല്‍മണി ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഫണ്ടുകള്‍ പ്രോസസ്സ് ചെയ്യുന്നതിനോ പണം കൈമാറുന്നതിനോ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അനുമതി ഉണ്ടാവില്ല. റിയല്‍മണി ഗെയിമിംഗിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ പൂര്‍ണ്ണമായി നിരോധിക്കും. ഓണ്‍ലൈന്‍ വാതുവെപ്പിന് ശിക്ഷയും പിഴയും ഏര്‍പ്പെടുത്തും. ഓണ്‍ലൈന്‍ ഗെയിമുകളുടെ പരസ്യങ്ങളില്‍ സെലിബ്രിറ്റികള്‍ അഭിനയിക്കുന്നതിനും നിരോധനം വരും. രജിസ്റ്റര്‍ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ കര്‍ശന നടപടിയും ബില്‍ നിര്‍ദ്ദേശിക്കുന്നു.
2023 ഒക്ടോബറില്‍ സര്‍ക്കാര്‍ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്ക് മേല്‍ 28% ജിഎസ്ടി ഏര്‍പ്പെടുത്തിയിരുന്നു. 2025 സാമ്പത്തിക വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ക്ക് 30% നികുതി ചുമത്തി വരുന്നുണ്ട്. 2023 ഡിസംബറില്‍, ഭാരതീയ ന്യായ സംഹിതയ്ക്ക് കീഴിലുള്ള പുതിയ ക്രിമിനല്‍ വ്യവസ്ഥകള്‍ അനധികൃത വാതുവെപ്പ് ക്രിമിനല്‍ കുറ്റമാക്കി മാറ്റി. ഏഴ് വര്‍ഷം വരെ തടവും കനത്ത പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
'വാതുവെപ്പും ചൂതാട്ടവും' സംസ്ഥാന വിഷയമാണെങ്കിലും, 2022 നും 2025 ഫെബ്രുവരിക്കും ഇടയില്‍ ഓണ്‍ലൈന്‍ വാതുവെപ്പിലോ ചൂതാട്ടത്തിലോ ഉള്‍പ്പെട്ട 1,400ലധികം വെബ്‌സൈറ്റുകളും ആപ്പുകളും കേന്ദ്രം ഇതിനകം ബ്ലോക്ക് ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്