ഇംഫാൽ: ഒരിടവേളക്ക് ശേഷം മണിപ്പൂരിൽ കുക്കി - നാഗാ സംഘർഷം രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ടുകൾ.
ഇന്നലെ രാത്രിയിൽ നടന്ന സംഘർഷത്തിൽ പ്രദേശത്ത് നിരവധി വീടുകൾക്ക് തീയിട്ടിരുന്നു. ഇതിന് പിന്നാലെ കർഫ്യു പ്രഖ്യാപിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നു.
കുക്കി എം എൽ എമാർ പുതുതായി രൂപികരിച്ച സർക്കാരിൻറെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം കൂടുതൽ ശക്തമാകുന്നതാണ് പുതിയ സംഘർഷത്തിൻറെ കാരണം. ഏറ്റവും ഒടുവിൽ ഉഖ്രുൽ മേഖലയിലാണ് സംഘർഷം രൂക്ഷമായിരിക്കുന്നത്.
അതേസമയം കുക്കി - നാഗാ വിഭാഗങ്ങൾ വീണ്ടും അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിലാണ് സർക്കാരും സുരക്ഷാസേനയും.
കഴിഞ്ഞ ദിവസങ്ങൾ ചുരചന്ദ്പൂരിൽ പ്രതിഷേധങ്ങൾ വ്യാപക അക്രമത്തിന് വഴി വച്ചിരുന്നു. ഇതിന് പിന്നാലെ കുക്കി മേഖലകളിൽ സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ജീവനക്കാർക്ക് ലോട്ടറി; ഉപയോഗിക്കാത്ത അവധി ഇനി പാഴാകില്ല, ഓരോ വർഷവും പണമാക്കി മാറ്റാം
സാധാരണക്കാർക്ക് ആശ്വാസം; പാചകവാതകത്തിനും പെട്രോളിനും ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
പുതുച്ചേരി സർക്കാർ ജനഹിതത്തെ പ്രതിനിധീകരിക്കുന്നില്ല, അഴിമതിയിൽ മുങ്ങിയ ഭരണമെന്ന് രാഹുൽ ഗാന്ധി
ലോകം ഉറ്റുനോക്കുന്ന മൂന്ന് നേതാക്കൾ; ഇറാൻ - അമേരിക്ക യുദ്ധം നിർത്താൻ മോദിക്ക്