ലഹോർ: പാക് വ്യോമ മേഖലയിൽ ഇന്ത്യൻ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി. സെപ്തംബർ 23 വരെയാണ് വിലക്ക് നീട്ടിയത്.
പാക്കിസ്ഥാൻ എയർപോർട്‌സ് അതോറിറ്റിയാണ് വ്യോമ മേഖലയിലെ വിലക്ക് നീട്ടത് അറിയിച്ചത്. സൈനിക സൈനികേതര വിമാനങ്ങൾക്കും ഇന്ത്യൻ ഉടമസ്ഥതയിലുള്ളതോ അന്ത്യ ലീസിനെടുത്തതോ ആയ വിമാനങ്ങൾക്കും ഈ വിലക്ക് ബാധകമായിരിക്കും.
പഹൽ ഗാം ആക്രമണത്തിനു പിന്നാലെ ഏപ്രിൽ 23നാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യോമമേഖലയിൽ വിലക്ക് ഏർപ്പെടുത്തിയത്. കൃത്യം ഒരാഴ്ചയ്ക്കപ്പുറം ഏപ്രിൽ 30 ഇന്ത്യയും പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമ മേഖലയിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വെടി നിർത്തകൾ ദിവസങ്ങൾക്കുള്ളിൽ നിലവിൽ വന്നെങ്കിലും സ്ഥിതി ഗതികൾ നിരീക്ഷിച്ചു വരികയാണ്. പ്രകോപനപരമായ നീക്കങ്ങൾ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായാൽ തിരിച്ചടി ഉറപ്പാണെന്നും ഇന്ത്യ അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്