മൈസൂരു: മൈസൂരു സെൻട്രൽ ജയിലിൽ ലഹരിവിൽപ്പനക്കേസിൽ തടവിൽക്കഴിയുന്ന മകന് കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച മാതാപിതാക്കൾ അറസ്റ്റിൽ.സംഭവവുമായി ബന്ധപ്പെട്ട് മകന്റെ സുഹൃത്തിനെയും അറസ്റ്റുചെയ്തു. മൈസൂരു സ്വദേശികളായ ഉമേഷ്, ഭാര്യ രൂപ, എം. സുരേഷ് എന്നിവരെയാണ് മാണ്ഡി പോലീസ് അറസ്റ്റുചെയ്തത്.
ഉമേഷിന്റെയും രൂപയുടെയും മകൻ ആനന്ദ് ലഹരിവിൽപ്പനക്കേസിൽ അറസ്റ്റിലായി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു.തുടർന്ന് ആനന്ദിന് വസ്ത്രമെത്തിക്കാനാണ് മാതാപിതാക്കളായ ഇരുവരും ജയിലിലെത്തിയത്. എന്നാൽ, സുരക്ഷാപരിശോധനയ്ക്കിടെ ആനന്ദിന് നൽകാൻ കൊണ്ടുവന്ന ജീൻസിന്റെ കീശയിൽ കാർബൺ പേപ്പറിൽ പാക്കുചെയ്ത പേസ്റ്റ് രൂപത്തിലുള്ള ആറുപൊതി കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
മകന്റെ സുഹൃത്ത് സുരേഷ് പറഞ്ഞതനുസരിച്ചാണ് മകന് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതെന്ന് മാതാപിതാക്കൾ ഗാർഡിനെ അറിയിച്ചത്. ഗാർഡ് ഇരുവരെയും മാണ്ഡി പോലീസിന് കൈമാറി. തുടർന്ന് സുരേഷിനെ മാണ്ഡി പോലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ മൂവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ മൈസൂരു സെൻട്രൽ ജയിലിലേക്ക് അയച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
