ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പേരിൽ വ്യാജ ഉത്തരവിറക്കി.
ഈ ഉത്തരവ് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു എന്ന പരാതിയിൽ വിധാൻസൗധ പൊലീസ് കേസെടുത്തു.
മാണ്ഡ്യയിലെ ജില്ലാ ഹെൽത്ത് ഓഫീസറെ എക്സൈസ് വകുപ്പിലേക്ക് സ്ഥലംമാറി കൊണ്ടുള്ള ഉത്തരവ് എന്ന പേരിൽ വ്യാജ സർക്കുലർ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
ബിജെപി നേതാക്കൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഉത്തരവ് വ്യാജമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സിൽ കുറിച്ചതിന് പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്.
കോൺഗ്രസും സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്. ഉത്തരവ് ആദ്യം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച ബിജെപി എംഎൽഎ സുനിൽകുമാറിനെതിരെ നടപടി ആവശ്യപ്പെട്ടാണ് കോൺഗ്രസ് പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

റിലയൻസ് ഓഹരികളിൽ വൻ തകർച്ച; നിക്ഷേപകർക്ക് 80,000 കോടി രൂപയുടെ നഷ്ടം; ആശങ്കയിലായി
ജീവനക്കാർക്ക് ലോട്ടറി; ഉപയോഗിക്കാത്ത അവധി ഇനി പാഴാകില്ല, ഓരോ വർഷവും പണമാക്കി മാറ്റാം
സാധാരണക്കാർക്ക് ആശ്വാസം; പാചകവാതകത്തിനും പെട്രോളിനും ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
പുതുച്ചേരി സർക്കാർ ജനഹിതത്തെ പ്രതിനിധീകരിക്കുന്നില്ല, അഴിമതിയിൽ മുങ്ങിയ ഭരണമെന്ന് രാഹുൽ ഗാന്ധി