ലോക്സഭയിൽ ഏറ്റുമുട്ടി അമിത് ഷായും രാഹുൽ ഗാന്ധിയും. കഴിഞ്ഞ നാല് മാസമായി പ്രതിപക്ഷം സമൂലമായ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു.
സഭയുടെ നടപടിക്രമമനുസരിച്ച് ഏത് വിഷയവും ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന് വേണ്ടിയല്ല പ്രവർത്തിക്കുന്നതെന്നും കേന്ദ്രത്തിന്റെ ആജ്ഞകൾക്കനുസരിച്ചല്ല തീരുമാനമെടുക്കുന്നതെന്നും അമിത്ഷാ പറഞ്ഞു.
വോട്ടർപട്ടിക ശുദ്ധീകരിക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ. നിയമവിരുദ്ധമായി നുഴഞ്ഞുകയറിയവരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് ചോരി ആദ്യം നടത്തിയത് നെഹ്‌റുവും ഇന്ദിര ഗാന്ധിയുമാണ്. ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന് മുൻപ് സോണിയ ഗാന്ധി വോട്ട് രേഖപ്പെടുത്തിയെന്നും ഇതെല്ലാം ചരിത്രമാണെന്നും അമിത്ഷാ കുറ്റപ്പെടുത്തി.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണപക്ഷവുമായി ഒത്തുകളിക്കുന്നുവെന്ന ആരോപണത്തിൽ താൻ ഉറച്ചുനിൽക്കുന്നതായി രാഹുൽ ഗാന്ധി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ, സിബിഐ, ഇഡി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ സർക്കാർ വരുതിയിലാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
താൻ നടത്തിയ വാർത്താസമ്മേളനങ്ങളിലെ വിഷയങ്ങളിൽ പരസ്യമായ സംവാദത്തിന് തയ്യാറുണ്ടോയെന്ന് അദ്ദേഹം അമിത് ഷായെ വെല്ലുവിളിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
