ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണ വിഷയം ലോക്സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിഷയത്തില്‍ പാര്‍ലമെന്റില്‍ വ്യവസ്ഥപരമായ ചര്‍ച്ച വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ ശ്വാസകോശ രോഗങ്ങളുടെ പിടിയിലാണ്. അവരുടെ ഭാവി ഇല്ലാതാക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ അര്‍ബുദ ബാധിതരാകുന്നു. പ്രായമാവര്‍ ശ്വാസം മുട്ടു കൊണ്ട് കഷ്ടപ്പെടുന്നു. ഇക്കാര്യത്തില്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും യോജിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.അന്തരീക്ഷ മലിനീകരണത്തെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയെന്നാണ് ശൂന്യവേളയില്‍ സംസാരിച്ച പ്രതിപക്ഷ നേതാവ് വിളിച്ചത്. വിഷയം കക്ഷി ഭേദമന്യേ ഏവരെയും ആശങ്കപ്പെടുത്തുന്നതാണ്. രാജ്യത്തെ വന്‍നഗരങ്ങള്‍ വിഷവായുവിന്റെ ആവരണത്തിലാണ് ജീവിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. വിഷയം ലോക്സഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്.
വിഷയത്തില്‍ സഭ ഐക്യത്തോടെ തന്നെ നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതൊരു പ്രത്യയ ശാസ്ത്ര വിഷയമല്ല. സഭയിലെ ഏവരും അന്തരീക്ഷ മലിനീകരണ വിഷയത്തില്‍ ഒന്നിച്ച് നില്‍ക്കണം. ഇതിന്റെ കേട് നമ്മുടെ ജനങ്ങള്‍ക്കാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ നാം സഹകരിക്കേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
