ഡൽഹി: വി ഡി സവർക്കർക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ പരാതിക്കാരനിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പൂനെ കോടതിയിൽ ഹർജി നൽകിയിരുന്നു.
എന്നാൽ ഈ ഹർജി രാഹുൽ ഗാന്ധിയുടെ സമ്മതമില്ലാതെ അഭിഭാഷകൻ നൽകിയതാണെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനാതെ പറയുന്നു.
രാഹുൽ ഗാന്ധിയോട് കൂടിയാലോചന നടത്തുകയോ അദ്ദേഹത്തിന്റെ സമ്മതം വാങ്ങുകയോ ചെയ്യാതെയാണ് അഭിഭാഷകൻ കോടതിയിൽ ഹർജി നൽകിയതെന്നും ഉടൻ തന്നെ രേഖാമൂലമുളള പ്രസ്താവന പിൻവലിക്കുമെന്നും സുപ്രിയ പറഞ്ഞു. എക്‌സിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
അഭിഭാഷകൻ മിലിന്ദ് ഡി പവാറാണ് രാഹുൽ ഗാന്ധിയുടെ പേരിൽ പൂനെ കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇത് പിൻവലിക്കുമെന്ന് വ്യക്തമാക്കിയുളള അഭിഭാഷകന്റെ വാർത്താക്കുറിപ്പും സുപ്രിയ ശ്രിനാതെ പങ്കുവെച്ചിട്ടുണ്ട്.
'രാഹുൽ ഗാന്ധിയുടെ സമ്മതമില്ലാതെ അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ രേഖാമൂലമുളള പ്രസ്താവന (പർസിസ്) ഫയൽ ചെയ്തിരുന്നു. രാഹുൽ ഗാന്ധി ഇതിനോട് ശക്തമായി വിയോജിക്കുന്നു. അഭിഭാഷകൻ അടുത്ത ദിവസം തന്നെ കോടതിയിൽ നിന്ന് ഈ പ്രസ്താവന പിൻവലിക്കും'- സുപ്രിയ എക്‌സിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്