ചെന്നൈ: ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ഉത്സവകാലത്ത് മടക്കയാത്രയ്ക്ക് നിരക്കിളവുമായി റെയില്‍വേ. ഒക്ടോബര്‍ 13-നും 26-നുമിടയില്‍ യാത്ര പോകുന്നവര്‍ നവംബര്‍ 17-നും ഡിസംബര്‍ ഒന്നിനുമിടയില്‍ അതേ ട്രെയിനില്‍ മടങ്ങിവരികയാണെങ്കില്‍ മടക്ക ടിക്കറ്റിന്റെ നിരക്കില്‍ 20 ശതമാനം ഇളവ് ലഭിക്കും.
ഒക്ടോബര്‍ 13 ന് തുടങ്ങുന്ന യാത്രയുടെ ടിക്കറ്റ് ഓഗസ്റ്റ് 14 മുതല്‍ റിസര്‍വ് ചെയ്യാം. നവംബര്‍ 17 ന് തുടങ്ങുന്ന മടക്കയാത്രയുടെ ടിക്കറ്റ് പിന്നീട് റിസര്‍വേഷന്‍ തുടങ്ങുന്ന മുറയ്ക്കാണ് എടുക്കേണ്ടത്. പതിവു വണ്ടികള്‍ക്കും ഉത്സവകാല പ്രത്യേക വണ്ടികള്‍ക്കും ഇളവു ബാധകമാണ്. എന്നാല്‍, തിരക്കിനനുസരിച്ച് ടിക്കറ്റ് ചാര്‍ജ് കൂടുന്ന രാജധാനി, ശതാബ്ദി, തുരന്തോ പോലുള്ള വണ്ടികളില്‍ ഈ ആനുകൂല്യം ലഭിക്കില്ല. രണ്ടു ടിക്കറ്റും കണ്‍ഫേം ആണെങ്കിലേ ഇളവിന് അര്‍ഹതയുള്ളൂ. ഇതോടൊപ്പം മറ്റ് ഇളവുകള്‍ ലഭിക്കില്ല.
നിരക്കിളവ് ഇങ്ങനെ
ഒരേ യാത്രക്കാര്‍ ഒരേ വണ്ടിക്ക് ടിക്കറ്റും മടക്കടിക്കറ്റുമെടുക്കുമ്പോഴേ ഇളവു ലഭിക്കുകയൂള്ളൂ.
കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്റ്റേഷനുകളിലും മാറ്റമുണ്ടാകാന്‍ പാടില്ല.
മടക്ക ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിന്റെ 20 ശതമാനമായിരിക്കും ഇളവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്