മതപരമായ ആഘോഷം; രാജസ്ഥാനിൽ ഈ ദിവസങ്ങളിൽ മാംസവും മുട്ടയും നിരോധിച്ചു

AUGUST 25, 2025, 8:38 AM

രണ്ട് ദിവസത്തേക്ക് സംസ്ഥാനത്ത് മാംസവും മറ്റ് നോൺ-വെജിറ്റേറിയൻ ഉൽപ്പന്നങ്ങളും വിൽക്കുന്നത് നിരോധിച്ചു രാജസ്ഥാൻ സർക്കാർ. പർയുഷൺ ഉത്സവത്തിന്റെയും അനന്ത ചതുർദശിയുടെയും ഭാഗമായാണ് സർക്കാർ ഉത്തരവ്.

പർയുഷൺ ഉത്സവത്തോടനുബന്ധിച്ച് ഓഗസ്റ്റ് 28 നും സെപ്റ്റംബർ 6 നും കശാപ്പുശാലകളും മട്ടൺ-ചിക്കൻ കടകളും രണ്ട് ദിവസത്തേക്ക് അടച്ചിരിക്കും.

ആദ്യമായാണ് ഈ രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം മുട്ട വിൽപ്പന നിരോധിച്ചിരിക്കുന്നത്. മതസംഘടനകളുടെ ആവശ്യപ്രകാരമാണ് ഈ രണ്ട് ദിവസങ്ങളിൽ മാംസത്തിന്റെയും മുട്ടയുടെയും വിൽപ്പന നിരോധിക്കാൻ തീരുമാനിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു.

vachakam
vachakam
vachakam

നേരത്തെ, കൃഷ്ണ ജന്മാഷ്ടമി ദിനമായ ഓഗസ്റ്റ് 16 ന് നഗരത്തിൽ മൃഗങ്ങളെ കൊല്ലുന്നതിനും മാംസം വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തുന്നതായി ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിലും ഓഗസ്റ്റ് 20 ന് ഉത്സവങ്ങൾ കണക്കിലെടുത്ത് മഹാരാഷ്ട്രയിലെ നിരവധി മുനിസിപ്പാലിറ്റികൾ മാംസ വിൽപ്പന നിരോധിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam