മുംബൈ: നടൻ രൺവീർ സിങ്ങിന് ഭീഷണി സന്ദേശം. വാട്‌സാപ്പ് വഴി ശബ്ദ സന്ദേശത്തിലൂടെയാണ് അജ്ഞാതരിൽ നിന്ന് ഭീഷണിയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിനു നേരെ ജനുവരി 31ന് രാത്രി വെടിവയ്പ്പ് ഉണ്ടായതിനു പിന്നാലെയാണ് രൺവീർ സിങ്ങിന് ഭീഷണി സന്ദേശം ലഭിക്കുന്നത്.
ഭീഷണി സന്ദേശത്തിന്റെ ഉള്ളടക്കം പൊലീസ് വെളിപ്പെടുത്തിയില്ലെങ്കിലും പണം ആവശ്യപ്പെട്ടായിരുന്നു സന്ദേശമെന്നാണ് സൂചന.
ഭീഷണിയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ വസതിക്ക് സുരക്ഷ വർധിപ്പിച്ചു. സംഭവത്തിൽ മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിച്ചു.
പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലോറൻസ് ബിഷ്ണോയ് സംഘത്തിലെ അംഗങ്ങളാകാം രൺവീറിനെതിരെയുള്ള ഭീഷണിക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എംജിആര്‍ ഞങ്ങൾക്ക് 'ദൈവം' വിജയുമായി താരതമ്യം ചെയ്യരുത്; കെ പളനിസ്വാമി
എച്ച്ഐവി ബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ച
'നുഴഞ്ഞുകയറ്റക്കാർക്ക് ബംഗാൾ വിടാൻ സമയമായി'; സിഎഎ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി
2028 മുതൽ പുതിയ പെട്രോൾ വാഹനങ്ങൾ നിരത്തിലിറങ്ങില്ല; പുതിയ ഇവി നയം പുറത്തിറക്കി