രേണുക സ്വാമി വധക്കേസ്; ജാമ്യം റദ്ദാക്കിയതിന് പിന്നാലെ കന്നഡ നടൻ ദർശൻ അറസ്റ്റിൽ

AUGUST 14, 2025, 10:29 AM

ബം​ഗളൂരു: രേണുക സ്വാമി വധക്കേസിൽ കന്നഡ നടൻ ദർശൻ അറസ്റ്റിൽ. ബംഗളുരുവിലെ ഹൊസകരെഹള്ളിയിലെ ഭാര്യയുടെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രിംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ബംഗളൂരു പൊലീസ് ദർശനെ അറസ്റ്റ് ചെയ്തത്.  

പ്രതികളായ ദർശൻ, നടി പവിത്ര ഗൗഡ ഉൾപ്പെടെ ഏഴ് പേർക്ക് 2024 ഡിസംബർ 13നാണ് കർണാടക ഹൈക്കോടതി ജാമ്യമനുവദിച്ചത്.   കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്ന് സുപ്രിംകോടതി വിമർശിച്ചു. 

vachakam
vachakam
vachakam

സാക്ഷികളെ സ്വാധീനിക്കാനും വിചാരണ അട്ടിമറിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ജാമ്യം റദ്ദാക്കിയത്.   പ്രതികൾക്ക് ജയിലിൽ പ്രത്യേക പരിഗണന നൽകരുതെന്നും നൽകിയാൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam