ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം പകരച്ചുങ്കം ഏര്‍പ്പെടുത്തിയ യുഎസിന്റെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. യുഎസുമായുള്ള വ്യാപാര ചര്‍ച്ചയില്‍ ഇന്ത്യക്ക് ചില പരിമിതികളും നിയന്ത്രണങ്ങളുമുണ്ടെന്നും രാജ്യത്തെ കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും താത്പര്യങ്ങള്‍ സംരക്ഷിച്ച് മാത്രമേ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയില്‍ നിന്ന് ഇന്ത്യ കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ വാങ്ങി അവ ശുദ്ധീകരിച്ച് ഉയര്‍ന്ന വിലയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ വില്‍ക്കുന്നുവെന്ന ആരോപണത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ''വ്യാപാരത്തോട് എല്ലാതരത്തിലും അനുകൂലനിലപാടുള്ള യുഎസ് സര്‍ക്കാര്‍, മറ്റ് രാജ്യങ്ങള്‍ വ്യാപാരത്തിലൂടെ പണമുണ്ടാക്കുന്നുവെന്ന് ആരോപിക്കുന്നത് അപഹാസ്യമാണ്.
ഇന്ത്യയില്‍ നിന്ന് അസംസ്‌കൃത എണ്ണയോ ശുദ്ധീകരിച്ച എണ്ണയോ വാങ്ങുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്നു കരുതുന്നവര്‍ അതു വാങ്ങേണ്ട. വാങ്ങാന്‍ അവരെ ആരും നിര്‍ബന്ധിക്കുന്നില്ല. യൂറോപ്പും യുഎസും ഇത്തരം ഇടപാടുകള്‍ നടത്തുന്നുണ്ട്. എന്നാല്‍, മറ്റുരാജ്യങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും യുഎസിനെ അസ്വസ്ഥമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎസുമായുള്ള ബന്ധം ശിഥിലമാകുന്നതിനിടെ ഇന്ത്യ ചൈനയുമായി അടുക്കുന്നു എന്നത് തെറ്റായ വിലയിരുത്തലാണെന്നും ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കുമ്പോള്‍ കൂടുതല്‍ കൃത്യതയും സത്യസന്ധതയും ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്