തെരുവുനായ്ക്കളെ ഷെൽട്ടറിലേക്കു മാറ്റണമെന്ന ഉത്തരവിന് സ്റ്റേയില്ല 

AUGUST 14, 2025, 2:27 AM

 ഡൽഹി: രാജ്യതലസ്ഥാനത്തെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളിൽ പിടികൂടി ഷെൽട്ടറുകളിലേക്കു മാറ്റണമെന്ന ഉത്തരവിനെതിരായ ഹർജികൾ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പറയാനായി മാറ്റി. 

  കുട്ടികൾക്കു നേരെയുള്ള തെരുവുനായ ആക്രമണം സാരമായ പരുക്കുകൾക്കും പേവിഷബാധയേറ്റുള്ള മരണത്തിനും കാരണമാവുകയാണെന്ന് ഇന്നു ഹർജി പരിഗണിച്ചപ്പോൾ ഡൽഹി സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.

വന്ധ്യംകരണം പേവിഷബാധ തടയില്ല. നായ്ക്കളെ കൊല്ലണമെന്ന് ആരും പറയുന്നില്ല. അവയെ മാറ്റിപ്പാർപ്പിക്കണമെന്നു മാത്രമാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.  

vachakam
vachakam
vachakam

അതേസമയം ‘‘തെരുവുനായ് ശല്യം പരിഹരിക്കാൻ പാർലമെന്റ് നിയമങ്ങളും ചട്ടങ്ങളുമുണ്ടാക്കുന്നുണ്ടെങ്കിലും അവ നടപ്പാക്കുന്നില്ല.

ചെയ്യേണ്ട കാര്യങ്ങൾ അധികൃതർ ചെയ്യുന്നില്ല. അതിന്റെ ഉത്തരവാദിത്തം അവർ ഏറ്റെടുക്കുക തന്നെ വേണം’’ – ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേഹ്ത, എൻവി അഞ്ജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam